ബോളിവുഡ് താരം ആലിയ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്ക് വധഭീഷണി.

ബോളിവുഡ് താരം ആലിയ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്ക് വധഭീഷണി. ആലിയയുടെ പിതാവും സംവിധായകനുമായ മുകേഷ് ഭട്ടിനാണ് അഞ്ജാത ഫോണ്‍ സന്ദേശം ലഭിച്ചത്. ലക്‌നൗവിലെ ബാങ്ക് ബ്രാഞ്ചില്‍ 50 ലക്ഷംനിക്ഷേപിക്കാനും അല്ലെങ്കില്‍ ആലിയാഭട്ടിനെയും മാതാവ് സോണി റസ്ദാനെയും മറന്നോളാനുമാണ് വധഭീഷണി മുഴക്കിയയാള്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് മുകേഷ് ഭട്ട് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫെബ്രുവരി 26 നായിരുന്നു ഭീഷണിവിളി വന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് ആദ്യം എസ്എംഎസും പിന്നാലെ വാട്‌സ്ആപ്പ് സന്ദേശവും ഏറ്റവും ഒടുവിലായിരുന്നു ഫോണ്‍കോളും വന്നത്. അക്രമി സംഘത്തിന്റെ നേതാവ് എന്ന് അവകാശപ്പെട്ടായിരുന്നു വധഭീഷണി.

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ആലിയാഭട്ടിനെയും മഹേഷ്ഭട്ടിന്റെ ഭാര്യ സോണി റസ്ദാനെയും വെടിവെച്ചുകൊല്ലുമെന്നായിരുന്നു പറഞ്ഞിരുന്നത്. മകളുടെയും ഭാര്യയുടെയും ജീവല്‍ഭയത്തെ തുടര്‍ന്നായിരുന്നു മഹേഷ് പോലീസില്‍ പരാതി നല്‍കിയത്. മഹേഷ്ഭട്ടിനെ കൊല്ലാന്‍ ശ്രമം നടത്തിയെന്ന കേസില്‍ 13 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം നടന്നിട്ട് രണ്ടു വര്‍ഷം ആയതിന് തൊട്ടു പിന്നാലെയാണ് വധഭീഷണിയും ഉണ്ടായിരിക്കുന്നത്.