മി ടൂ : നടിയോട് ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.വി താരം അലോക് നാഥ്

തനിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച വിന്റ നന്ദക്കെതിരെ ടി.വി താരം അലോക് നാഥ് മാനനഷ്ടക്കേസ് നല്‍കി. ഒരു രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കേസ്

ഭാര്യ അഷു നാഥിനൊപ്പം സംയുക്തമായാണ് കേസ് നല്‍കിയിരിക്കുന്നത്. വിന്റ നന്ദ മാപ്പ് പറയണമെന്നും ആരോപണം പിന്‍വലിക്കണമെന്നും അലോക് നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

20 വര്‍ഷം മുമ്പ് അലോക് നാഥ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് നന്ദ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. സിനിമാടെലിവിഷന്‍ രംഗത്തെ ഏറ്റവും കഴിവുറ്റ, സംസ്‌കാര സമ്പന്നനായ നടന്‍, എന്നാണ് നന്ദ സൂചിപ്പിച്ചത്. പോസ്റ്റില്‍ അലോകിന്റെ പേരെടുത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ അലോക് നാഥിനെ സംശയിക്കാനിടയാക്കിയിരുന്നു.

പിന്നീട് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് അലോക് നാഥ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ വെളിപ്പെടുത്തി. ആരോപണത്തെ തുടര്‍ന്ന് അലോക്‌നാഥിന് താരസംഘടനയായ സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Show More

Related Articles

Close
Close