രാജസ്ഥാനില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാ സ്ഥാനാര്‍ഥിയാകും

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍നിന്നും ബിജെപി സ്ഥാനാര്‍ഥിയാകും. മുന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോള്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കുന്നത്.

നവംബര്‍ 16ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രിയായത്. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി നവംബര്‍ ആറ് ആണ്.