ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ മാറ്റി

ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്‍.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് എ.വി.ജോര്‍ജിന്റെ സ്ഥലംമാറ്റം.അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ ചുമതല എ.വി.ജോര്‍ജിനായിരുന്നു. കസ്റ്റഡി മരണം വിവാദമായതിന് പിന്നാലെ എ.വി.ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് സ്‌ക്വാഡ് പിരിച്ചുവിട്ടിരുന്നു. ഈമാസം ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.