നടി അമലപോളിന്റെ മുന്‍ഭര്‍ത്താവും തമിഴ് സംവിധായകനുമായ എഎല്‍ വിജയ് രണ്ടാംവിവാഹത്തിനൊരങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

നടി അമലപോളിന്റെ മുന്‍ഭര്‍ത്താവും തമിഴ് സംവിധായകനുമായ എഎല്‍ വിജയ് രണ്ടാംവിവാഹത്തിനൊരങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് അമലാപോളും വിജയ് യും നിയമപരമായി വിവാഹമോചനം നേടിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരം മനസമ്മതവും ഹിന്ദു ആചാര പ്രകാരം താലികെട്ടും നടത്തിയായിരുന്നു ഇരുവരുടേയും വിവാഹം.

ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തയാണ് സിനിമാലോകം കേട്ടത്. നിയമപരമായി വിവാഹമോചനം നേടിയതോടെ എഎല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം.

വിവാഹം തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത് തീരുമാനമായിരുന്നെന്ന് അമല നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വിജയ്‌നെ രണ്ടാം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.

അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. വിവാഹ മോചിതരായെങ്കിലും താന്‍ ഇപ്പോഴും വിജയ്‌നെ ഇഷ്ടപ്പെടുന്നവെന്ന് അമല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമലപോള്‍ പ്രണയത്തിലാകുന്നത്. 2014 ല്‍ ജൂണ്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം.