‘ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്’; ഫഹദ് ഫാസില്‍!

ഫഹദ് ഫാസില്‍ നായകനായി എത്തിയ അമല്‍ നീരദ് ചിത്രം വരത്തന് തിയറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അവസാന രംഗങ്ങള്‍ക്ക് നല്ല കൈയ്യടിയാണ് തിയറ്ററുകളില്‍ ലഭിച്ചത്. സിനിമയുടെ അവസാന സീനുകള്‍ക്കായി ഏറെ കഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഭാസില്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
‘കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയില്‍കിടന്നു ദേഹം മുഴുവന്‍ ചെളിപറ്റുമ്പോള്‍ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്’ ഫഹദ് പറഞ്ഞു.
അമല്‍ നീരദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഐശ്വര്യയാണ് ചിത്രത്തില്‍ നായിക. ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Show More

Related Articles

Close
Close