ക്യൂബക്കെതിരെ വീണ്ടും അമേരിക്കൻ ഉപരോധം

ക്യൂബക്കെതിരെ വീണ്ടും അമേരിക്കൻ ഉപരോധം. 2014 ൽമുൻ പ്രസിഡന്‍റ് ബരാക് ഒബാമ ക്യൂബയുമായുണ്ടാക്കിയ കരാറുകലാണ്  ട്രംപ് ഭരണകൂടം റദ്ദ് ചെയ്തത്. മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നതു വരെ ക്യൂബക്കെതിരായ ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമയുടെ നയം ഏകപക്ഷീയമായണെന്ന വാദവുമായാണ് ഡൊണാൾഡ് ട്രംപ് കരാർ റദ്ദ് ചെയ്ത‍ത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം കൂടിയായിരുന്നു ഇത്. മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നതു വരെ ക്യൂബക്കെതിരായ ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ക്യൂബൻ ജനതക്കും അമേരിക്കക്കും കൂടുതൽ ഗുണകരമായ മറ്റൊരു കരാറുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിയാമിയിൽ നടന്ന ചടങ്ങിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ പുതിയ നീക്കം അമേരിക്കാർക്ക് ക്യൂബയിൽ പോകുന്നതിനും വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നതിനും കടുത്ത നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. ഇത് ക്യൂബൻ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകും.