അമേരിക്കയില്‍ കോളേജിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

05fskm49ry_3py8pdnfd4_qna1rjzrbk_bഅമേരിക്കയിലെ ഒറിഗണില്‍ കോളേജിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥിയായ 26 വയസ്സുകാരനാണ് വെടിവെയ്പ്പ് നടത്തിയത്. തോക്കുമായെത്തിയ യുവാവ് വിദ്യാര്‍ഥികളോട് മതമേതെന്ന് പറയാന്‍ ആവശ്യപ്പെട്ട ശേഷമാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഒറിഗണിലെ അംപ്കാ കമ്മ്യൂണിറ്റി കോളജില്‍ അമേരിക്കന്‍ സമയം രാവിലെ പത്തരക്കായിരുന്നു സംഭവം.ആക്രമണത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.