അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിക്കുന്നു; ചര്‍ച്ച ഈ മാസം 24 ന്

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍ (ഡബ്ല്യൂസിസി) രൂക്ഷമായ ആരോപണങ്ങള്‍ ഉന്നിയിച്ചതിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായി നടനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ് അറിയിച്ചു. ഈ മാസം 24 ന് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയും. അതിനു ശേഷം വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിശാലമായ ജനറല്‍ബോഡി വിളിക്കും. ഇക്കാര്യങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ധാരണയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങള്‍ നല്‍കിയ കത്തും ദിലീപിന്റെ രാജിയും അന്ന് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

 

 

Show More

Related Articles

Close
Close