തലൈവിയുടെ ജീവിതം : ജനനം മുതല്‍ മരണം വരെ

തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത (68) വിടവാങ്ങി. ഏറെ നേരത്തെ അഭ്യുഹങ്ങള്‍ക്ക് വിരാമം ഇട്ട് അപ്പോളോ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി.

ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത്.

 ജീവിതത്തിലെ നാള്‍വഴികളിലൂടെ  :

തമിഴ് നാട് മുഖ്യമന്ത്രിയായ  ജെ. ജയലളിതയുടെ ജനനം ഫെബ്രുവരി 24, 1948 ആണ്. ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം.

മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്.

ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ അടവു ചവുട്ടിത്തുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു അവര്‍. ഉപരിപഠനത്തിനുളള സ്‌കോളര്‍ഷിപ്പു നേടിക്കൊണ്ടാണ് അവര്‍ ഹൈസ്‌ക്കൂള്‍തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ക്ലാസിക്കല്‍ ഡാന്‍സിലും സംഗീതത്തിലും അവഗാഹം നേടിയ ജയ അഭിഭാഷകയാകാനുള്ള മോഹം ഉപേക്ഷിച്ച് അമ്മയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചു. 15ാം വയസിലായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം. ചിന്നദാ ഗോംബെ എന്ന കന്നഡചിത്രം തന്നെ ഹിറ്റായിരുന്നു. ഏതാനും ബോളിവുഡ് ചിത്രങ്ങളിലും ജയ അഭിനയിച്ചു.

എം.ജി.ആറിനൊപ്പം 28 ചിത്രങ്ങളില്‍ അഭിനയിച്ച ജയയ്ക്കു മുന്നില്‍ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള വഴിയും തുറന്നു. 1980ല്‍ പുറത്തിറങ്ങിയ ‘നദിയെ തേടി വന്ത കാതല്‍’ ആയിരുന്നു അവരുടെ അവസാന സിനിമ.

1982ല്‍ 34ാം വയസില്‍ ജയലളിത എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്ന് ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിനു തുടക്കംകുറിച്ചു. പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ സെക്രട്ടറിയായായിരുന്നു ആദ്യ നിയോഗം. പിന്നാലെ രാജ്യസഭാംഗത്വം തേടിയെത്തി. അതിനിടയില്‍ എം.ജി.ആറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായി.

എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറി കൂടിയാണ് ജയലളിത. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ ജയലളിതയെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു.

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്, എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്.

1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി, ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു.

എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെട്ട് ഭാര്യ ജാനകിയും ഇദയക്കനിയായ ജയലളിതയും രണ്ടുചേരികളില്‍ നിലയുറപ്പിച്ചതോടെ തൊട്ടടുത്ത വര്‍ഷം പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇതു മുതലെടുത്ത് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. അധികാരത്തിലെത്തി. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

ആദ്യകാല ജീവിതം:

1948 ഫെബ്രുവരി 24 ന് തമിഴ് നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലായിരുന്നു ജയലളിത ജനിച്ചത് . ജയലളിതയുടെ മുത്തശ്ശൻ അക്കാലത്ത് മൈസൂർ രാജാവിന്റെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ജയലളിതയുടെ പിതാവ് അഭിഭാഷകനായിരുന്നു.

മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും കൂടിയായിരുന്നു ജയലളിതയുടെ കുടുംബക്കാർ അവരുടെ പേരിനു കൂടെ ജയ എന്നു ചേർത്തത്.

ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. സ്കൂളിൽ കോമളവല്ലി എന്ന പേരാണ് നൽകിയത്. ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിൽ മികച്ച വിദ്യാർത്ഥിനി ആയിരുന്നതിനാൽ ഉപരി പഠനത്തിനായി സ്കോളർഷിപ്പു വാഗ്ദാനം ലഭിക്കുകയുണ്ടായി. അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗളൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിച്ചു.

 സിനിമാ ജീവിതം :

ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. ജയലളിതക്ക് 15 വയസ്സുള്ളപ്പോൾ തന്നെ അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങൾ. 1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്.

1972 ലും 1973 ലും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.

mgr3

എം.ജി.ആറിന്റെ നായികയായി ജയലളിത ആദ്യം അഭിനയിച്ചത് ആയിരത്തില്‍ ഒരുവനിലാണ്. ചിത്രത്തില്‍ ആദ്യരാത്രിയാണ് ആദ്യം എടുത്ത സീന്‍. തന്റെ മുന്നില്‍ ഭയന്ന് നില്‍ക്കുന്ന കൗമാരക്കാരിയെ വളരെ പ്രയാസപ്പെട്ടാണ് എം.ജി.ആര്‍ കൂളാക്കിയത്. ഒരു നീണ്ട ആത്മബന്ധത്തിന്റെ തുടക്കം അവിടെയാണ് ആരംഭിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഇരുവരും ജോഡികളാക്കാന്‍ സംവിധായകരും നിര്‍മാതാക്കളും പാഞ്ഞ് നടന്നു. പുന്തുലു എന്ന സംവിധായകനാണ് ജയലളിതയെ ആയിരത്തില്‍ ഒരുവനിലേക്ക് കാസ്റ്റ് ചെയ്തത്. ഒരു ദിവസം തന്റെ പുതിയ നായികയെ കാണാന്‍ എം.ജി.ആര്‍ ജയലളിത അഭിനയിച്ച സിനിമയുടെ സെറ്റില്‍ ചെല്ലുകയായിരുന്നു. അദ്ദേഹത്തെ കണ്ട് ജയ കൈ കൂപ്പി. തന്റെ മുന്നില്‍ നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കണ്ട് എം.ജി.ആര്‍ അന്തിച്ചു.

എം.ജി.ആറും ജയയും തമ്മിലുള്ള അടുപ്പം ക്രമേണ തെന്നിന്ത്യന്‍ സിനിമയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ജയലളിതയെ പോലൊരാള്‍ എം.ജി.ആറിന്റെ കൈകളിലായാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പലരും കരുതി. എം.ജി.ആറിന്റെ ഉറ്റസുഹൃത്തും നിര്‍മാതാവുമായ ആര്‍.എം വീരപ്പന്‍ എം.ജി.ആറിനോട് ജയയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ, അദ്ദേഹം വകവെച്ചില്ലെന്ന് മാത്രമല്ല വീരപ്പന് ഡേറ്റ് നല്‍കാതെയായി. തന്റെ ചിത്രങ്ങളിലെല്ലാം ജയയെ നായികയുമാക്കി. ആ സിനിമകളെല്ലാം തിയേറ്ററുകളെ തിരുവിഴയാക്കി (പൂരം).

അടിമപ്പെണ്‍ എന്ന സിനിമ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. ചുട്ട് പൊള്ളുന്ന മണലില്‍ ജയയുടെ പാദങ്ങള്‍ പഴുത്തു. ഇത് മനസിലാക്കിയ എം.ജി.ആര്‍ പാക്കപ്പ് പറഞ്ഞു. കാറിനടുത്തേക്ക് നടന്ന് പോയ ജയ കുഴഞ്ഞ് വീഴും മുമ്പ് എം.ജി.ആര്‍ കോരിയെടുത്തു. ‘ ഞാന്‍ പറയാതെ തന്നെ ഞാനനുഭവിച്ച വേദന അദ്ദേഹം മനസിലാക്കി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഹീറോയായിരുന്നു’. എന്നാണ് പിന്നീട് ഒരഭിമുഖത്തില്‍ ജയലളിത പറഞ്ഞത്. അമ്മയുടെ മരണ ശേഷം താന്‍ അനാഥയാണെന്നാണ് ജയ വിശ്വസിച്ചത്. അമ്മയിമാര്‍ക്ക് തന്റെ സ്വത്തിലാണ് കണ്ണെന്ന് അവര്‍ മനസിലാക്കിയിരുന്നു.

സിനിമകളില്‍ രാപ്പകലില്ലാതെ ജയലളിത അഭിനയിക്കുന്നതിനിടെ സ്വന്തം ശരീരം നോക്കാന്‍ പോലും പറഞ്ഞു. അങ്ങനെ സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം താരം ഡയറ്റിംഗിലായി. ഇന്നത്തെ പോലെ അന്ന് ഡയറ്റീഷ്യനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ താരം വീട്ടില്‍ പട്ടിണി കിടന്നു. രണ്ടാം നാള്‍ കുഴഞ്ഞ് വീണു. ഇതറിഞ്ഞ എം.ജി.ആര്‍ പാഞ്ഞെത്തി. എന്നാല്‍ ഈ സമയം ആര് അലമാരയുടെ താക്കോല്‍ കൈവശം വയ്ക്കും എന്ന് പറഞ്ഞ് അമ്മായിമാര്‍ കലഹിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ താക്കോല്‍ വാങ്ങി ജയയെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. സുഖംപ്രാപിച്ചപ്പോള്‍ താക്കോല്‍ നല്‍കി. അതുവരെ തനിക്ക് ലഭിക്കാത്ത ആശ്രയവും കരുണയും കണ്ട് ജയയുടെ കണ്ണുകള്‍ നിറഞ്ഞു.

എം.ജി.ആറും ജയലളിതയും തമ്മില്‍ ചെറുതായി അന്ന കാലവും ഉണ്ടായിരുന്നു. മഞ്ജുള, ലത തുടങ്ങിയ നടിമാരെ എം.ജി.ആര്‍ നായികയാക്കിയത് ജയലളിതയെ അസ്വസ്ഥയാക്കി. തന്റെ എല്ലാ കാര്യങ്ങളിലും എം.ജി.ആര്‍ ഇടപെടുന്നതും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. പാര്‍ട്ടിയുടെ പ്രചരണവിഭാഗം ജനറല്‍ സെക്രട്ടറിയായും രാജ്യസഭാംഗമായും ജയ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ വീണ്ടും അടുത്തത്. എം.ജി.ആറുമായി അകന്നതോടെ തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായി ജയലളിത അടുത്തു. വളരെ ചെറുപ്പമായിരുന്നു അദ്ദേഹം. കാണാനും സുന്ദരന്‍. മാത്രമല്ല നന്നായി പുസ്തകങ്ങള്‍ വായിക്കും. നല്ല വായനക്കാരിയായ ജയയ്ക്ക് അദ്ദേഹവുമായി അടുക്കാന്‍ അതും കാരണമായി. പൊയസ് ഗാര്‍ഡനിലെ നിത്യസന്ദര്‍ശകനായിരുന്നു ശോഭന്‍ബാബു. എന്നാലിത് അദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞതോടെ ആ ബന്ധത്തില്‍ വിള്ളലുണ്ടായി.

രിക്കല്‍ പൊതുയോഗത്തില്‍ വെച്ച് തന്നോട് സംസാരിക്കാതെ ഭാര്യ ജാനകിയോടൊപ്പം എം.ജി.ആര്‍ പോയത് കണ്ട് ജയലളിത ക്ഷുഭിതയായി. ഇതറിഞ്ഞ എം.ജി.ആര്‍ ജയയെ അകറ്റി. എന്നാല്‍ അന്ന് ക്ഷമചോദിച്ച് ജയ കത്തെഴുതി. ‘ എനിക്ക് അങ്ങല്ലാതെ ആരുണ്ട്? മരണം വരെ മറക്കില്ല ഞാന്‍’ എന്നൊക്കെയാണ് കത്തിലെഴുതിയത്. എന്നാല്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകുമ്പോഴോ, അതിന് ശേഷമോ എം.ജി.ആറിനെ കാണാന്‍ ആര്‍.എം വീരപ്പനും എം.ജി.ആറിന്റെ ഭാര്യ ജാനകിയും സമ്മതിച്ചില്ല. ഡല്‍ഹിയിലെ തമിഴ്‌നാട് ഹൗസില്‍ ജയലളിതയ്ക്ക് ഉണ്ടായിരുന്ന വി.ഐ.പി റൂം പോലും അവര്‍ പൂട്ടി. അങ്ങനെ എല്ലാത്തരത്തിലും അവരെ അവഹേളിച്ചു. എങ്കിലും പാര്‍ട്ടിയില്‍ ശക്തമായി അവര്‍ തിരിച്ചുവന്നു. പിന്നുള്ളതെല്ലാം ചരിത്രം.

രാഷ്ട്രീയം:

mgr

എം.ജി.രാമചന്ദ്രനോടൊപ്പം ആണ് അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ൽ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യിൽ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിർന്ന നേതാക്കൾക്കൊന്നും താൽപര്യമുള്ളതായിരുന്നില്ല. എന്നാൽ അവർക്കെതിരായ വ്യക്തമായ ചേരിതിരിവ് പാർട്ടിക്കുള്ളിലുണ്ടാവുന്നത് എം.ജി.ആർ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്.

എം.ജി.ആർ. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവർ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു.

mgr2

പാർട്ടിയിൽ ഒരു പിളർപ്പിനു വഴിവെച്ചു കൊണ്ട് എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകീ രാമചന്ദ്രൻ പാർട്ടിയിൽ അവകാശവാദമുന്നയിച്ചു. 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡി.എം.കെ. അധികാരത്തിലെത്തി. ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാൻ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി.

എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണ കാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവർക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണ കാലത്ത് നടത്തിയ അഴിമതികളുടെ പേരിൽ അവർ അറസ്റ്റു ചെയ്യപ്പെട്ടു.

ജയലളിതയ്ക്കെതിരായ കേസ്സുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001ലെ തിരഞ്ഞെടുപ്പിൽ ജയ മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതി കേസ്സുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. എങ്കിലും എ.ഐ.ഡി.എം.കെ. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്.

മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബർ 21 ന് സുപ്രീം കോടതി (ഇന്ത്യ) വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു.

സംഭവ ബഹുമലമായിരുന്നു അവർ അധികാരത്തിലിരുന്ന നാലു മാസങ്ങൾ. മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അവർ അറസ്റ്റു ചെയ്തു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവർ രാജിവെച്ചൊഴിഞ്ഞത്.

പകരം ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. താന്‍സി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നു മത്സരിച്ച് ജയിച്ച് ജയ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തി.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 പാര്‍ട്ടികളുടെ സഖ്യം ജയയുടെ നേതൃത്വത്തില്‍ വിജയംനേടി അധികാരത്തിലെത്തി. എന്നാല്‍, 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിനും നൂറുകോടി രൂപ പിഴയടയ്ക്കാനും ബംഗളുരു പ്രത്യേക കോടതി ശിക്ഷിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടുവന്നു. 2015 മേയ് 11ന് കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതോടെ വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കു വഴിതുറന്നു. 2015 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 37 എണ്ണവും പിടിച്ചെടുത്താണ് എ.ഐ.എ.ഡി.എം.കെ. വെന്നിക്കൊടിപാറിച്ചത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ശേഷം ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എ.ഐ.എ.ഡി.എം.കെ. മാറി.

2016നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ. നഗറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇതോടെ എം.ജി.ആറിനുശേഷം തുടര്‍ച്ചയായി രണ്ടു തവണ തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലെത്തിയെന്ന ബഹുമതിയും ജയയ്ക്കും സ്വന്തം.

തമിഴ്മക്കളുടെ ‘അമ്മ’ എന്ന നിലയിലേക്കുയര്‍ന്ന ജയലളിത, അമ്മ ബ്രാന്‍ഡിലാണു പദ്ധതികള്‍ ആസൂത്രണം ചെയ്തതും. അമ്മ കാന്റീന്‍ മുതല്‍ അമ്മ മൊബൈല്‍ ഫോണ്‍ വരെ നീളുന്ന പദ്ധതികളിലൂടെ ജനമനസ് കീഴടക്കുന്നതിനിടയിലാണ് പൊതുവേദികളില്‍നിന്ന് ജയ അപ്രത്യക്ഷയായത്.

സെപ്റ്റംബര്‍ 23ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് ആശങ്കകളുയര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലേക്കു അനുയായികളും പാര്‍ട്ടിപ്രവര്‍ത്തകരും പ്രവഹിച്ചു. ഗതാഗതം താറുമാറായി.

അപ്രതീക്ഷിത ഹൃദയ സ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നും എന്തും സംഭവിക്കാമെന്നുമാണ് ലണ്ടനില്‍ നിന്നുളള ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി അറിയിച്ചത്. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നിൽ സംഘർഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകൾ വാർത്ത കൊടുത്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു.

എന്നാല്‍ മരണ വാര്‍ത്ത അപ്പോളോ ആശുപത്രിയും ജയ ടിവിയും നിഷേധിച്ചു. അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ജയലളിതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുകയാണെന്നും മരിച്ചെന്ന വാര്‍ത്ത പിന്‍വലിക്കണമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.

ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്‍ഹി എയിംസില്‍ നിന്നും നാലു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും അപ്പോളോയില്‍ എത്തിച്ചേര്‍ന്നിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമായത്.

അനധികൃത സ്വത്തു സമ്പാദന കേസ്:

1991-1996 കാലഘട്ടത്തിൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികൾ.

കേസ്സിന്റെ നാൾവഴി:

 • 1996 ജൂൺ 14: ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരെ ഹർജി ഫയൽ ചെയ്തു.
 • 1996 ജൂൺ 18: ഡി.എം.കെ. സർക്കാർ വിജിലൻസ് ആൻ ആൻഡി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകി.
 • 1996 ജൂൺ 21: പരാതി അന്വേഷിക്കാൻ ജില്ലാ സെഷൻസ് ജഡ്ജ് ലതിക സരണി ഐ.പി.എസിന് നിർദ്ദേശം നൽകി.
 • 1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.
 • 1997 ഒക്ടോബർ 21: ജയലളിത, വി.കെ ശശികല, വി.എൻ സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്തി.
 • 2002 നവംബർ 2003 ഫെബ്രുവരി വരെ: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി.
 • 2003 ഫെബ്രുവരി 28: കേസ് തമിഴ്നാട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അൻപഴകൻ സുപ്രീംകോടതിയെ സമീപിച്ചു.
 • 2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി ബംഗളൂരുവിലേക്ക് മാറ്റി.
 • 2003 ഡിസംബർ മുതൽ 2005 മാർച്ച് വരെയുള്ള കാലയളവ്: ബി.വി ആചാര്യ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു.
 • 2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
 • 2011 ഒക്ടോബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. കോടതി ആയിരത്തിൽപ്പരം ചോദ്യങ്ങൾ ജയലളിതയോട്ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയിൽ ആരോപിച്ചു.
 • 2012 ആഗസ്റ്റ് 13: ജി. ഭവാനി സിങ്ങിനെ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ (എസ്്.പി.പി) ആയി നിയമിച്ചു.
 • 2012 ആഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അൻപഴകൻ ഹൈകോടതിയെ സമീപിച്ചു.
 • 2012 ആഗസ്റ്റ് 26: സിങ്ങിനെ പ്രൊസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
 • 2012 ആഗസ്റ്റ്-സെപ്റ്റംബർ: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സിങ്ങിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
 • 2012 ആഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.
 • 2012 ഒക്ടോബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈകോടതി നിയമിച്ചു.
 • 2014 ആഗസ്റ്റ് 28: വിചാരണ അവസാനിച്ചു. സെപ്റ്റംബർ 20 വിധി പറയാനായി മാറ്റി.
 • 2014 സെപ്റ്റംബർ 15: സുരക്ഷാ കാരണങ്ങളാൽ വിധി പ്രസ്താവിക്കുന്ന സ്ഥലം മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
 • 2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെൻട്രൽ ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
 • 2014 സെപ്റ്റംബർ 27: കേസ്സിൽ ബാംഗ്ലൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ ജയലളിത അടക്കം നാലുപേർ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വർഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു. ജോൺ മൈക്കൽ കുൻഹയാണ് വിധി പ്രസ്താവം നടത്തിയത്.
 • 1991- * 2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചു
 • 2014 ഒക്ടോബർ 7: ജാമ്യത്തിനായുള്ള ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി
 • 2014 ഒക്ടോബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.
 • 2014 ഒക്ടോബർ 18: ജയലളിത ജയിൽ മോചിതയായി.
 • 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.

 മലയാളിയായ ഷീല ബാലകൃഷ്ണന്‍: അപ്പോളോയില്‍ ‘അമ്മ’യെ കാണാന്‍ അനുമതിയുള്ള ഒരേയൊരാള്‍;

അണ്ണാഡിഎംകെ നേതൃത്വത്തെ എന്ന പോലെ ലോകം ഉറ്റുനോക്കുന്നത് ജയലളിതയുടെ വിശ്വസ്തയായ ഷീല ബാലകൃഷ്ണന്റെ വാക്കുകള്‍ക്ക് കൂടിയാണ്. ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മലയാളി ഷീല ബാലകൃഷ്ണനാണ്. അടിക്കടി അമ്മയെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്ന ഏക വ്യക്തിയും ഒരുപക്ഷേ അടുത്ത മുറിയില്‍ തമ്പടിച്ചിരുന്ന ഷീലയ്ക്കായിരുന്നു. ജയയുടെ അഭാവത്തില്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നതും വിരമിച്ച ഈ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

ജയലളിതയ്‌ക്കൊപ്പം ഷീല ബാലകൃഷ്ണന്‍ ജയലളിതയ്‌ക്കൊപ്പം ഷീല ബാലകൃഷ്ണന്‍ 

ജയലളിതയുടെ ഉപദേഷ്ടാവും മന്ത്രിസഭയിലെ അംഗങ്ങളെയടക്കം നിയന്ത്രിക്കുകയും ചെയ്യുന്ന ഷീല ബാലകൃഷ്ണന്‍ രാഷ്ട്രീയലോകത്ത് ചര്‍ച്ചയാവുന്നത് അമ്മയോടുള്ള അവരുടെ അടുപ്പം മൂലമാണ്. ജയലളിതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഷീലയോളം അറിയാവുന്നവര്‍ കുറവായിരിക്കുമെന്നതിനാല്‍ അവരുടെ വാക്കുകള്‍ക്ക് പ്രസക്തിയുമേറെയാണ്. രോഗബാധിതയായ സാഹചര്യത്തില്‍ ഭരണം നടത്താനുള്ള അനുമതി ജയലളിത കൈമാറിയത് വിശ്വസ്തയായ ഷീലയെയാരുന്നു. മന്ത്രിമാര്‍ പോലും ഷീലയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് ഭരണം മുന്നോട്ട് കൊണ്ടുപോയത്. അപ്പോളോയില്‍ ജയലളിതയുടെ അടുത്ത മുറിയില്‍ തന്നെ ഷീല ബാലകൃഷ്ണനുമുണ്ടായിരുന്നു. ചില ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞതിങ്ങനെ.

ജയലളിതയ്‌ക്കൊപ്പം ഷീല ബാലകൃഷ്ണന്‍ ജയലളിതയ്‌ക്കൊപ്പം ഷീല ബാലകൃഷ്ണന്‍ 

2014ല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല ബാലകൃഷ്ണനെ പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി ജയലളിത നിയമിച്ചു. പൊതുരംഗങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്ന 62 വയസുകാരിയായ ഷീല ബാലകൃഷ്ണന്‍ കാലങ്ങളായി ജയയുടെ വിശ്വസ്തയാണ്. ജയിലിലായിരുന്ന കാലത്ത് പകരം മുഖ്യമന്ത്രിയായ വിശ്വസ്തനും ആശ്രിതനു വിനീതവിധേയനുമായ ഒ പനീര്‍ശെല്‍വത്തേക്കാളും തോഴി ശശികലയേക്കാളും ജയക്ക് പ്രീയപ്പെട്ടവള്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിന് നിഷേധിച്ച സന്ദര്‍ശനാനുമതി ഷീലയുടെ കാര്യത്തിലുണ്ടായില്ല.

 1976ലെ ഐഎഎസ് കേഡറ്റായ തിരുവനന്തപുരം സ്വദേശി ഷീല ബാലകൃഷ്ണന്‍ തഞ്ചാവൂര്‍ മേഖലയില്‍ അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിക്കപ്പെട്ടത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഷീല ബാലകൃഷ്ണന്‍ 1983ല്‍ സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടറായി. പിന്നീട് പടിപടിയായി മറ്റ് സ്ഥാനങ്ങള്‍. 1996-98 കാലത്തില്‍ ഫിഷറീസ് കമ്മീഷണര്‍. 2001ല്‍ തമിഴ്‌നാട് ഗതാഗത സെക്രട്ടറി. 2002ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി. ഈ കാലത്താണ് ഷീല ജയലളിതയുടെ വിശ്വസ്തയായത്. പിന്നീട് ഡിഎംകെ അധികാരത്തില്‍ വന്നതോടെ ഡിസിപ്ലിനറി പ്രൊസീഡിങ്‌സ് കമ്മീഷണറായി ഷീലയെ നിയമിച്ചു. പിന്നീട് അണ്ണാ ഇന്‍സ്റ്റീറ്റ്യൂട്ട് മാനേജ്‌മെന്റ് തലപ്പത്ത്.

എഐഡിഎംകെ വീണ്ടും അധികാരത്തിലെത്തിയതോടെ ഷീല വീണ്ടും ജയയുടെ ടീമിലെത്തി. 2011ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല ഉയര്‍ന്നു. 2012ല്‍ സീനിയോറിറ്റി മറികടന്ന് ഷീല ബാലകൃഷ്ണനെ ജയലളിത ചീഫ് സെക്രട്ടറിയായും നിയമിച്ചു. 2014 വിരമിക്കും വരെ ഷീല ബാലകൃഷ്ണന്‍ ചീഫ് സെക്രട്ടറിയായി തുടര്‍ന്നു. പിന്നീട് ജയയുടെ മുഖ്യ ഉപദേഷ്ടാവായി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍. ജയയുടെ പിന്‍ഗാമിയായി പോലും പലരും ഷീല ബാലകൃഷ്ണനെ കണ്ടെങ്കിലും അവര്‍ക്കതിനുള്ള രാഷ്ട്രീയ പാരമ്പര്യം ഇല്ലെന്നത് ആ സാധ്യത തള്ളപ്പെടാനുള്ള കാര്യമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടികാണിക്കുന്നു.

                    ആശുപത്രി വാസം :

സെപ്തംബര്‍ 22: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും നിര്‍ജലീകരണവും മൂലം അസ്വസ്ഥതയനുഭവിക്കുന്ന ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍.

സെപ്തംബര്‍ 24: ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍. ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

സെപ്തംബര്‍ 29: ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറിച്ച് നാളുകള്‍ക്കകം ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍.

ഒക്ടോബര്‍ 1: ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവിടുന്നതില്‍ പാര്‍ട്ടിക്ക് പ്രതിഷേധം. അവര്‍ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായും എ.ഐ.എ.ഡി.എം.കെയുടെ വിശദീകരണം.

ഒക്ടോബര്‍ 6: ജയലളിതയെ ചികിത്സക്കാനായി എയിംസില്‍ നിന്നും വിദഗ്ധ സംഘമെത്തി.

ഒക്ടോബര്‍ 21: ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

നവംബര്‍ 3: തന്റെ അസുഖ വിവരത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂര്‍ണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ സി. റെഡ്ഢി.

നവംബര്‍ 13: ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷം തന്റേത് ‘പുനര്‍ജന്മം’ ആണെന്നും ഔദ്യോഗിക ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തുവിട്ടു.

നവംബര്‍ 19: അതീവ പരിചരണ വിഭാഗത്തില്‍ നിന്ന് ജയലളിതയെ മുറിയിലേക്ക് മാറ്റി. എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിട്ടുപോകാമെന്ന് അധികൃതര്‍.

നവംബര്‍ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാല്‍വ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബര്‍ 4: ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. വീട്ടിലേക്ക് മടങ്ങുമെന്നും വിശദീകരണം.

ഡിസംബര്‍ 4: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് യന്ത്രസഹായത്താലാണെന്നും ഇ.സി.എം.ഒ എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അപ്പോളോ ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

എന്താണ് ഇ.സി.എം.ഒ (E.C.M.O )?

എക്‌സ്ട്രാ- കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ ( Extra-Corporeal Membrane Oxygenation )എന്നതിന്റെ ചുരുക്കെഴുത്താണ് ഇ.സി.എം.ഒ. രോഗിയുടെ ഹൃദയവും ശ്വാസകോശവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഇ.ഇ.സി.എം.ഒ ഉപയോഗിക്കുന്നത്.

50 ശതമാനം സാധ്യതയാണ് ഈ പരീക്ഷണത്തിനുള്ളതെങ്കിലും ലോകവ്യാപകമായി അടിയന്തിര ഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇ.സി.എം.ഒ ഉപയോഗിക്കുന്നുണ്ട്. ശ്വാസകോശവും ഹൃദയവും പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഈ സംവിധാനം ഉപയോഗിക്കുക.

ഇ.സി.എം.ഒ ശരീരവുമായി ഘടിപ്പിക്കുന്നതോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായും ഇത് ഏറ്റെടുക്കുന്നു. ശരീരത്തിന്റെ നിലവിലെ അവസ്ഥ തുടരാന്‍ ഇത് രോഗിയെ സഹായിക്കും.

ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് പോകുന്ന രക്തക്കുഴലില്‍ നിന്ന് രക്തത്തെ ശരീരത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഇ.സി.എം.ഒയിലേക്ക് എത്തിക്കുന്നു.

തുടര്‍ന്ന് യന്ത്രം രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. ഇതിനായി ഓക്‌സിജനേറ്റര്‍ എന്ന ഭാഗത്തിലേക്ക് രക്തത്തിനെ എത്തിക്കുന്നു. തുടര്‍ന്ന് രക്തം  പ്രത്യേകം പമ്പ് ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് എത്തിക്കുന്നു.   ശ്വാസകോശവും ഹൃദയവും ചെയ്യുന്ന ജോലി ഈ യന്ത്രം ഒറ്റയ്ക്ക് ചെയ്യുന്നു.ഇത്തരത്തില്‍ അഴ്ചകളോളം ഇതേരീതിയില്‍ മുന്നോട്ട് പോകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഒടുവില്‍ ഡിസംബര്‍ 05 രാത്രി 11:32

ജെ ജയലളിത വിടവാങ്ങി