അമ്മയുടെ വക്താവാണ് താന്‍; സിദ്ദിഖിനെ തള്ളി ജഗദീഷ് രംഗത്ത്!

jagadish
കൊച്ചി: സിദ്ദിഖിനെ തള്ളി ജഗദീഷ് രംഗത്ത്. അമ്മയുടെ വക്താവാണ് താനെന്നും താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണെന്നും സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇത് അയച്ചു നല്‍കിയിരുന്നെന്നും ജഗദീഷ് വ്യക്തമാക്കി.

ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ഇപ്പോള്‍ ജഗദീഷ് രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നുവെന്നും മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മ. ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനം. എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close