ശ്രവണനയനമനോഹരം ഈ അനാമിക

നാല്‍പ്പത്തിയെട്ടോളം ഗാനങ്ങള്‍ എല്ലാം തികച്ചും ഭക്തിസാന്ദ്രമായത് ഒരുമിച്ച് ചെയ്തു ഹിറ്റാക്കിയ രഞ്ചു അലക്സ്സും അരുണ്‍ വെണ്‍പാലയും ആണ് ഇന്ന് നമ്മുടെ അതിധികള്‍.
അവര്‍ ആദ്യമായി ചെയ്ത ആനമികാ സീരീസിലെ ആദ്യഗാനം ഇപ്പോള്‍ യൂട്യൂബില്‍ നല്ല പ്രതികരണവുമായി മുന്നോട്ട് പോകുകയാണ് .
received_10154738758547363
1) നാല്‍പ്പത്തിയെട്ടോളം ക്രിസ്തീയഭക്തിഗാനങ്ങള്‍ ഒരുമിച്ച് ചെയ്ത നിങ്ങള്‍ ഇത്രയും കാലം എന്താ വൈകിയത് ഒരു പ്രണയഗാനം ഒരുക്കുവാന്‍ . ഇപ്പോള്‍ ഒരു പ്രണയഗാനം  ചെയ്യാന്‍ തോന്നിയ ചേതോവികാരം?
ക്രിസ്റ്റിയന്‍ ഡിവോഷണല്‍ ചെയുമ്പോള്‍ കിട്ടുന്ന റീച്ചു തന്നെ കാരണം. ഞാന്‍ ചെയ്ത സംഗീതം പരമ്പരാഗത ക്രിസ്റ്റ്യന്‍ ശൈലിയിലായിരുന്നു അത് കൊണ്ട് തന്നെ എന്തു കൊണ്ട് ആല്‍ബം  ചെയ്തുകൂടായെന്നു പലരും എന്നോടും രഞ്ചുവിനോടും ചോദിച്ചു. അങ്ങനെയാണ് അതിനു മുന്നോടിയായി പൂന്തിങ്കല്‍ എന്ന ഗാനം ഒരുക്കിയത്. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ നല്ല രീതിയില്‍ സൂരജത് ചിത്രീകരിച്ചു. സന്തോഷം , നല്ല പ്രതികരണവും
 new
2) രഞ്ചു അലക്സുമായി ഉള്ള ആ കെമിസ്ട്രി വളരെ മനോഹരമായിട്ടു വര്‍ക്ക്ഔട്ടായി. അത് രണ്ടു പേരും രണ്ടു ഭൂഖണ്ഡത്തിലിരുന്നുകൊണ്ടാണ്  ചിട്ടപ്പെടുത്തുന്നത് എന്നു കേട്ടപ്പോള്‍ ശെരിക്കും ഒരത്ഭുതം ! എന്താ ആ രഹസ്യം ?
ഞങ്ങള്‍ തമ്മില്‍ 3  വര്‍ഷത്തെ പരിചയമുണ്ട്, ഇത് വരെ പൂം തിങ്കളെയും കൂട്ടി 49 പാട്ടുകള്‍ ചെയ്തു . സാധാരണ ഞാന്‍ ട്യൂണ്‍ ചെയ്തിട്ട് വരികള്‍ എഴുതിയ്ക്കുകയാണ് ചെയ്യുന്നത്. രഞ്ചു ആദ്യം മുതല്‍ക്ക് തന്നെ അത് ഭംഗിയായിട്ടു ചെയ്തിട്ടുണ്ട്. ഇടയ്ക്കു  കുറെ പേരെ മാറി മാറി എഴുതിച്ചു നോക്കി. പക്ഷേ ഒന്നുമങ്ങോട്ടു ശരിയായില്ല.
ആര്‍ക്കും ട്യൂണിനനുസരിച്ച് എഴുതാന്‍ കഴിഞ്ഞില്ല.  രഞ്ചു അമേരിക്കയില്‍ സ്തിരതാമസമാണ്. അവിടുത്തെ ജീവിതത്തില്‍ 90 ശതമാനവും ഇംഗ്ലിഷ് സംസാരിക്കേണ്ടി വരുന്നു. എന്നിട്ടും ഇത്ര മനോഹരമായി വരികളെഴുതാന്‍ കഴിയുന്നത് കണ്ടു ഞാന്‍ അല്‍ഭൂതപ്പെട്ടിട്ടുണ്ട്.
3)  ഇനിയെന്നാണ് സിനിമയില്‍ ?
സിനിമയിലേയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
4) 49 പാടുകളായി പിന്നെ ഒരു അന്‍പത്താമത്തെ ഗാനം പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. അടുത്തത് അന്‍പതാമത്തെ പാട്ടാണ്. 90 കാലഘട്ടത്തിലെ മെലഡി പോലെയാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അതിനെ അതിമനോഹരമായി രഞ്ചു വരികളും തുണിചേര്‍തിരിക്കുന്നു. ചിത്രീകരണം ഉടനാരംഭിക്കും. പ്രാര്‍ഥന ആഡിയോ ഡിസൈന്‍സ്  ആണ് നിര്‍മിക്കുന്നത്.   വിരഹാര്‍ദ്രമേതോ എന്നു തുടങ്ങുന്ന ഈ ഗാനം ഒരു സംഗീതസംവിധായകന്‍ എന്ന രീതിയില്‍ എനിക്കു ഏറെ പ്രതീക്ഷ നല്കുന്നു.
5) സംഗീതസംവിധായകന്‍ കുവൈറ്റില്‍, രചയിതാവ് അമേരിക്കയില്‍. ഇതിനിടയില്‍ സൂരജ് സുകുമാര്‍ നായര്‍ എങ്ങനെ വന്നു പെട്ടു?
സൂരജിന്‍റെ കഴിവ് നിങ്ങള്‍ ഈ വീഡിയോ കണ്ടാല്‍ മനസിലാകും. അടുത്തിടയ്ക്കൊന്നും ഇത്ര മനോഹരമായി ഒരു ആല്‍ബം   കാണുവാന്‍ ഇടയില്ല. അത്ര ഗംഭീരമാണ് സംവിധാനം. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും ഒരുപാട് മേലെയാണ് മനോഹരമായാണ് അതിന്‍റെ ഔട്ട്പുട്ട്. രണ്ടാമത്തെ ഗാനത്തില്‍ പരമാവധി ഉപയോഗിക്കാമെന്നു ഉറപ്പ് തന്നിട്ടുണ്ട്.
6) നിങ്ങൾ ചെയ്ത ക്രിസ്ത്യൻ ഡിവോഷണലിനെ പറ്റി ? ഏറ്റവും ഹിറ്റായ പാട്ടുകൾ ഏതൊക്കെ ?
ഞങ്ങൾ ഒരുമിച്ചു 3  ആൽബങ്ങൾ ചെയ്തിട്ടുണ്ട്.
1.സ്വർഗാധിപൻ, 2.മൈ ലോർഡ്. 3.ക്രൈസ്റ്റ് ദി കിംഗ്
ഇതിൽ ഒരുമാതിരി എല്ലാ ഗാനങ്ങളും ഹിറ്റാണ്..എങ്കിലും അമ്മിഞ്ഞപ്പാലിൻ എന്ന ഗാനമാണ്
ഒരു പാട് ശ്രെദ്ധ നേടിയത്..
അടുത്തിടെ റിലീസ്ചെആയ എംജി ശ്രീകുമാർ ആലപിച്ച “എന്നോട് ചെയ്യും “എന്ന ഗാനം വൈറൽ ആയിരുന്നു..
അനാമികയിൽ ഒരു പാട്ടു റിലീസ് ചെയ്തു കഴിഞ്ഞു..
അടുത്തത് ഒരു വിരഹ ഗാനമാണ് ഉദ്ദേശ്ശിക്കുന്നതു..
പ്രണയഗാനങ്ങളിൽ മാത്രം ഒതുങ്ങാതെ പല വേറിട്ട തീമുകളിൽ പാട്ടു ചെയ്യണം എന്ന് ഉദ്ദേശ്ശിക്കുന്നു..
ദൈവം അനുവദിച്ചാൽ എല്ലാം നടക്കുമെന്ന് വിശ്വസിക്കുന്നു
മൂന്നു ദിവസം കൊണ്ട് വളരെ നല്ല പ്രതികരണവും നേടിയാണ് അനാമിക മുന്നോട്ട് പോകുന്നത്.
മനോഹരമായ ലൊക്കേഷന്‍, പ്രകാശ്  റാണയുടെ ക്യാമറ. ഹെലിക്യാം ഷോട്ടുകള്‍. കലര്‍ ഗ്രേഡിംഗ്. ഒരു തികഞ്ഞ ദൃശ്യവിസ്മയം.
നായകന്‍ നിരഞ്ജന്‍ സീരിയലിലൊന്നും കാണാത്ത വിധം നന്നായി പെര്‍ഫോം ചെയ്തതിന് സംവിധാന മികവിന് നല്ല കൈയ്യടി കൊടുക്കണം.
നായിക ഒരു തോല്‍വിയാണെന്ന് അഭിപ്രായം വരുന്നുണ്ടെങ്കില്‍ പോലും സംവിധായകന്‍ ഒരു സാധാരണ നായികയും സുന്ദരനായ നായകനും തമ്മിലുള്ള പ്രണയം നന്നായി ചിത്രീകരിച്ചതില്‍ നായികയുടെ പ്ലസ്സ് ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
അന്ന ബാബിയും ജീന്‍റോ ജോണും ചേര്‍ന്ന് പാടിയ ഗാനം ശ്രവണമനോഹരമാണ്. അതിനെ നയനമനോഹരമാക്കി തീര്‍ത്തത്തിന് അനാമികയുടെ ടീം അഭിനന്ദനമര്‍ഹിക്കുന്നു.
സൂരജ് സുകുമാര്‍ നായരും പ്രകാശ് റാണയും ചേര്‍ന്ന് ചെയ്യുന്ന മൂന്നാമത്തെ വര്‍ക്കാണ്. പണ്ടത്തെ പോലെ തിരുവനന്തപുരം ബെല്‍റ്റ് ഉയര്‍ന്നു കണ്ണൂര്‍ മലബാര്‍ ബെല്‍റ്റിനൊപ്പം എത്തിയാലും അല്‍ഭൂതമില്ല. അവര്‍ക്ക് സിനിമയോടുള്ള അഭിനിവേശം അത്രയ്ക്കും വലുതാണ്.  പ്രതീഷ് കലഞ്ഞൂര്‍ എന്ന ഡിസൈനര്‍ ചെയ്ത പോസ്റ്റര്‍ സ്റ്റില്‍ എടുത്ത  ശ്രീക്കുട്ടന്‍. ഗണേഷ് കൃഷ്ണ വിഷ്ണു കൃഷ്ണ തുടങ്ങി ഒരു ഗംഭീര യുവപ്രതിഭാസംഗമമാണ് അനാമിക മ്യൂസിക് സീരീസ്.