യാചകര്‍ക്ക് 5000 രൂപ വീതം ആന്ധ്ര സർക്കാർ വാഗ്ദാനം ചെയ്തു.

pushkaralu 1
നദിയുൽസവം നടക്കുമ്പോൾ ഉൽസവ പ്രദേശത്ത് യാചകരെ അകറ്റാൻ ഓരോരുത്തർക്കും 5000 രൂപ വീതം നൽകാമെന്നുള്ള പുത്തൻ തന്ത്രവുമായി ആന്ധ്രപ്രദേശ് സർക്കാർ.12 വർഷത്തിലൊരിക്കൽ നടക്കുന്ന ഗോദാവരി പുഷ്കരലു എന്ന നദിയുൽസവത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനാണ് യാചകർക്കായി ആന്ധ്രാ സർക്കാർ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആവശ്യപെടുന്നത് ജൂലൈ 25 വരെ ഉൽസവം നടക്കുന്ന പ്രദേശത്ത് വരാൻ പാടില്ല എന്നു മാത്രമാണ്.ഉൽസവം ആരംഭിച്ച ജൂലൈ 14 മുതൽ ഇതുവരെ ആയിരത്തിലധികം യാചകർ ഉൽസവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പണം കൊടുത്ത് ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കം. എന്നാൽ, ഉൽസവ സ്ഥലത്ത് വരാതിരിക്കാനായി യാചകർക്ക് 5,000 രൂപ വീതം നൽകുന്നതറിഞ്ഞ് യാചകരല്ലാത്തവരും നഷ്ടപരിഹാരത്തിനായി എത്തിയതോടെ കെണിയിലായിരിക്കുകയാണ് ഉൽസവ കമ്മിറ്റിക്കാർ. അതോടെ, റേഷൻ കാർഡില്ലാത്തവരും ക്ഷേമനിധികളിൽ അംഗത്വമില്ലാത്തവരുമായിട്ടുള്ള യാചകർക്കുമാത്രമെ സഹായധനം ലഭിക്കുവെന്നാക്കി നിബന്ധന തിരുത്തി. എന്നിട്ടും, റേഷൻ കാർഡുള്ളവരും യാചകരല്ലാത്തവരും പോലും സൗജന്യമായി ലഭിക്കുന്ന 5000 രൂപയ്ക്കായി ക്യൂ നിൽക്കുന്നതായാണ് റിപ്പോർട്ട്.