റഫേല്‍ വാര്‍ത്തയിലൂടെ സല്‍പേരിന് കോട്ടം തട്ടി; എന്‍.ഡി.ടി.വിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്

റഫേല്‍ വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്‍പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് എന്‍.ഡി.ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. ഒക്ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.

സെപ്റ്റംബര്‍ 29ന് റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട ആഴ്ച തോറുമുള്ള ‘ട്രൂത്ത് ഹൈപ്പ്’ എന്ന പരിപാടിയാണ് കേസിനാധാരം. ഫ്രാന്‍സില്‍ നിന്നും 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് പങ്കാളിയാക്കി തfരഞ്ഞെടുക്കപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ ഇന്ത്യയില്‍ മാത്രമല്ല, ഫ്രാന്‍സിലും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഡസോള്‍ട്ട് രഹസ്യമായാണ് റിലയന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത്. എന്നാല്‍ റിലയന്‍സിന്റെ മേലധികാരികള്‍ ഇത് നിരസിച്ചു. ഫ്രാന്‍സിലും ഇന്ത്യയിലും ഒരുപോലെ മാനഹാനി ഉണ്ടായതിനാലാണ് ഇപ്പോള്‍ റിലയന്‍സ് 10,000 കോടി മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, എന്‍ഡിടിവി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. വസ്തുതകള്‍ അടിച്ചമര്‍ത്താനും മാധ്യമങ്ങളെ തങ്ങളുടെ ജോലിയില്‍ നിന്നും തടയാനുമാണ് അനില്‍ അംബാനി ശ്രമിക്കുന്നത്. പൊതുതാല്‍പര്യം മുന്‍ നിര്‍ത്തി റഫേല്‍ ഇടപാടിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഉത്തരങ്ങള്‍ ആരായുന്നതിനും എന്താണ് തെറ്റെന്ന് എന്‍ഡിടിവി,  സിഇഒ സുപര്‍ണ സിങ്ങ് ചോദിച്ചു. തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും സുപര്‍ണ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Show More

Related Articles

Close
Close