ടൊവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്‍ ; ഇത്രയും മതിയോ എന്ന തകര്‍പ്പന്‍ മറുപടിയുമായി അനു സിത്താര

ടൊവീനോ തോമസ് ചിത്രം തീവണ്ടി തിയേറ്ററുകളില്‍ ആരാധകരുടെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സംയുക്ത മോനോനാണ് ചിത്രത്തിലെ നായിക. സിനിമയിലെ ലിപ്‌ലോക്ക് സീനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്ന പേരും ടൊവീനോയ്ക്ക് ട്രോളന്മാര്‍ ചാര്‍ത്തിക്കൊടുത്തു. മധുപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനാണ് ടൊവീനോയുടെ അടുത്ത ചിത്രം. ചിത്രത്തില്‍ അനു സിത്താരയാണ് നായികയായെത്തുന്നത്.

ഇപ്പോഴിതാ തീവണ്ടി കണ്ട ശേഷം ഒരു ആരാധകന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശവും അതിന് അനു നല്‍കിയ കിടിലന്‍ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചി ടോവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്ന ഉപദേശത്തിന് ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പങ്കു വെച്ച് ഇത്രയും മതിയോ എന്ന അനുവിന്റെ ചോദ്യമാണ് ഹിറ്റാകുന്നത്. അനുവിന്റെ മറുപടിക്ക് ഈ ഒരു ഗ്യാപ്പ് തന്നെയായിരുന്നു തീവണ്ടിയിലും പിന്നെ അത് ഒന്നു കൂടെ അടുത്തു എന്ന രസകരമായ കമന്റും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.