കളക്ടര്‍ നേരിട്ടെത്തി; സമരക്കാര്‍ ശാന്തരായി

കടല്‍ കരയിലേയ്ക്ക് കയറുന്നതുമൂലം കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് സത്വരനടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉറപ്പുനല്‍കി. കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് തീരദേശവാസികള്‍ നടത്തിയ ദേശീയപാതാ ഉപരോധം അവസാനിപ്പിച്ചു.

റവന്യൂ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് കളക്ടര്‍ അനുപമ നേരിട്ട് സ്ഥലത്തെത്തിയത്. കാറില്‍ വന്നിറങ്ങിയ കളക്ടറെ സമരക്കാര്‍ കയ്യടിയോടെ സ്വീകരിച്ചു. പോലീസിനോടും റവന്യൂ അധികൃതരോടും പ്രതികൂല നിലപാട് സ്വീകരിച്ച സമരക്കാരെ കളക്ടറെത്തി അനുനയിപ്പിച്ചു. ജനങ്ങളുടെ പരാതികള്‍ ക്ഷമാപൂര്‍വ്വം കേട്ട കളക്ടര്‍ അവരുടെ ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഉറപ്പ് നല്കി.