സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്

സ്വപനം കാണാന്‍ ഇന്ത്യക്കാരെ പഠിപ്പിച്ച, ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്റെ ജീവിതം മിനിസക്രീനിലേക്ക്. നാഷണല്‍ ജിയോഗ്രാഫി ചാനലിലെ ഐക്കണ്‍ സീരീസിലാണ് അബ്ദുള്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിജയകഥകള്‍, ജീവിതം എന്നിവയാണ് പ്രധാനമായും പരിപാടിയില്‍ ഉണ്ടാവുക.

നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലില്‍ ആരംഭിക്കുന്ന മെഗാ ഐക്കണ്‍സ് എന്ന പരമ്പരയില്‍ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലാമിനെ കൂടാതെ നടന്‍ കമല്‍ ഹാസന്‍, ദലൈലാമ, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി, ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി എന്നിവരാണ് പരമ്പരയിലെ മറ്റു പ്രമുഖര്‍. നടന്‍ മാധവനാണ് പരിപാടിയുടെ അവതാരകന്‍. ഒക്ടോബര്‍ എട്ടിന് രാത്രി ഒമ്പത് മണിക്കാണ് അബ്ദുള്‍ കലാമിന്റെ എപ്പിസോഡിന്റെ സംപ്രേഷണം

Show More

Related Articles

Close
Close