വിമാനത്താവളത്തിനുവേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി.

aranmula airport1
ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍മാണ അനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവളത്തിനുവേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്.വിമാനത്താവളം സംബന്ധിച്ച ജനഹിത പരിശോധന വീണ്ടും നടത്താം. തോടിന്റെ ഒഴുക്ക് തടസപ്പെടുത്താത്ത രീതിയില്‍ റണ്‍വെയുടെ പുതിയ പ്ലാന്‍ സമര്‍പ്പിക്കണമെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ റദ്ദാക്കിയിരുന്നു.