മീ ടൂ: ശ്രുതി ഹരിഹരനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്കെതിരേ ആരോപണവുമായി രംഗത്തുവന്ന മലയാളി യുവനടി ശ്രുതി ഹരിഹരനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍. ഇത്തരം ആരോപണങ്ങള്‍ മീ ടൂ ക്യാമ്പയിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു.

‘മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും’- അര്‍ജുന്‍ പറഞ്ഞു.

അരുണ്‍ സംവിധാനം ചെയ്ത ‘നിപുണന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അര്‍ജുനെ പിന്തുണച്ച് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ തന്നെ രംഗത്തുവന്നു.

അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യമായി എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണെന്നും അരുണ്‍ പറയുന്നു. കൂടുതല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ അത് മാറ്റി എഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുണ്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close