പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി

ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട 4 അല്‍ ഖയിദ ഭീകരരെ മധുരയില്‍നിന്നും , ചെന്നെയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു.

കരീം, ആസിഫ് സുൽത്താൻ മുഹമ്മദ്, അബ്ബാസ് അലി എന്നിവരെ മധുരയിലും ദാവൂദ് സുലൈമാനെ ചെന്നൈയിലുംനിന്നാണ് ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) പിടികൂടിയത് .

അൽ ഖായിദയുമായി ബന്ധമുള്ളവർ മധുര ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി താമസിക്കുന്നതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.

ഹക്കീം എന്ന ഭീകരൻ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായുള്ള തിരച്ചിൽ എൻഐഎ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പിടിയിലായവർക്ക് മലപ്പുറം, കൊല്ലം സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.