നടി സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് രാത്രി വൈകിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ഹിന്ദി ചലച്ചിത്ര നടി സൈറ വാസിം തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു.

സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നാണ് ആരോപണം. വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.