കീബോർഡ് ആര്‍ട്ടിസ്റ്റ് കണ്ണൻ മരിച്ച നിലയിൽ

13-1436774112-kannansooraj
പ്രശസ്ത കീബോർഡ് കലാകാരൻ കണ്ണൻ (44) ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വന്തം സ്റ്റുഡിയോ റൂമിൽ മരിച്ച നിലയിൽ.ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനാപ്രവര്‍ത്തിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തി തെളിവെടുത്ത മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.