അലന്‍സിയറിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു

അലന്‍സിയറിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ ആഷിക്ക് അബു. അയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്.

നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്.
സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍ എന്നും ആഷിക് അബു പറഞ്ഞു. ദിവ്യക്ക് അഭിവാദ്യങ്ങള്‍ളും ആഷിക് ഫെയ്‌സ്ബുക്കിലൂടെ നേര്‍ന്നു.

ആഷിക്ക് അബുവിന്റെ രണ്ട് ഹിറ്റ് സിനിമകളിലാണ് അലന്‍സിയര്‍ അഭിനയിച്ചത്. ആഷിക് അബു നിര്‍മിച്ച മഹേഷിന്റെ പ്രതികാരത്തിലും സംവിധാനം നിര്‍വഹിച്ച മായാനദിയിലും അലന്‍സിയര്‍ അഭിനയിച്ചിരുന്നത്.

ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്.

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍ !

Show More

Related Articles

Close
Close