ചൊവ്വാദോഷം സത്യമോ മിഥ്യയോ ?

ആര്‍ഷ ഭാരത സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണ് ജ്യോതിഷം പൗരാണികകാലം മുതല്‍ക്കേ പ്രാപഞ്ചിക ജീവിതത്തിലെ ഗതി വിഗതികളെ മുന്‍കൂട്ടി അറിയാന്‍ ജ്യോതിഷികള്‍ക്ക് കഴിഞ്ഞിരുന്നു.

വര്‍ത്തമാനകാലത്തെ സംബന്ധിച്ചിടത്തോളം ജ്യോതിഷസംബന്ധിയായ പലേ നിഗമനങ്ങളും നിരാകരിക്കപ്പെടെണ്ടാതാണെന്ന് പലരെങ്കിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസികളെ പോലെ തന്നെ വിശ്വാസികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് പരമാര്‍ത്ഥം.

ജ്യോതിഷ സംബന്ധമായ വിഷയങ്ങളില്‍ ഏറ്റവും പ്രധാനമായും ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ് ചൊവ്വാദോഷം- കേവലം ഉപരിപ്ലവവും അശാസ്ത്രീയവുമായ വാഗ്ധോരണി അല്ല മറിച്ച് ചൊവ്വാദോഷം സ്ഥിതീകരിച്ച സ്ത്രീപുരുഷന്മാരുടെ ദാമ്പത്യ ജീവിതം നിരീക്ഷണത്തിന് വിധേയമാക്കി കൃത്യമായ ഒരു നിഗമനത്തില്‍ എത്ത്തിച്ച്ചെരുകയാണ് വേണ്ടത്. ചൊവ്വാദോഷം ഉള്ള സ്ത്രീ ആയാലും പുരുഷനായാലും അനുയോജ്യമായ ബന്ധം ലഭിക്കാത്തത് മൂലം ആജീവനാന്തം അവിവാഹിതരായി കഴിയണമെന്നില്ല എല്ലാ കാര്യത്തിലും എന്നതു പോലെ ഇക്കാര്യത്തിനും പരിഹാരങ്ങള്‍ ഉണ്ട് ചൊവ്വാദോഷം ഉണ്ടെന്ന് കണ്ടുപിടിച്ച പൂര്‍വ്വസൂരികള്‍ തന്നെ അതിന് അതിന് പ്രതിവിധിയും നിര്‍ദേശിച്ചിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കുക. ചൊവ്വാദോഷത്തിന്റെ സത്യാഅസത്യങ്ങള്‍ വിവേചിച്ചറിയാന്‍ ആഴത്തിലുള്ള ഗവേഷണ പഠനം ആവശ്യമാണ്‌ കാരണം ഈ ദോഷത്തിന്റെ എരിതീയില്‍ നിരവധിപ്പേരുടെ മംഗല്യഭാഗ്യം ഹോമിക്കപ്പെടുന്നു. വിശ്വാസികള്‍ അറിഞ്ഞുകൊണ്ടും അവിശ്വാസികള്‍ അറിയാതെയും കനത്ത നഷ്ടങ്ങളുടെ കയ്പ്പുനീര്‍ കുടിക്കുന്നു എന്നത് ആരും മറക്കരുത്. ഇതിനൊരു പോംവഴി എന്ന നിലക്കാണ് ചൊവ്വാദോഷത്തെപ്പറ്റി സമഗ്രമായ പഠനം വേണമെന്ന് പറയുന്നത്. ചൊവ്വാദോഷം എന്നതു ഒരു സത്യമാണെന്നും അതിന് വേണ്ടിവന്നാല്‍ വിധിപ്രകാരം പരിഹാരം ചെയ്യാമെന്നുമാണ് ഞാന്‍ പഠിച്ച ഗ്രന്ഥങ്ങളും എന്റെ അഭിവന്ദ്യ ഗുരുക്കന്മാരും എന്നെ പഠിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട് തന്നെ ഞാന്‍ പഠിച്ചതും ,എന്നെ പഠിപ്പിച്ചതും മിഥ്യയാണ്‌ എന്ന് തെളിയിക്കാന്‍ കഴിവുള്ളവരെ ഞാന്‍ വിനീതമായി ചര്‍ച്ചയ്ക്കു വിളിക്കുകയാണ്‌. ഇതു ഒരു സഹാസമാന്നെന്നുമെനിക്കറിയാം ,സാരമില്ല ചൊവ്വാദോഷത്തിന്റെ ഗുണദോഷവശങ്ങളെപ്പറ്റി  അവഗാഹവും അനുഭവവുമുള്ള ഒരു ന്യുനപക്ഷമെങ്കിലും എന്നോടൊപ്പം ഉണ്ടാകും എന്നുതന്നെയാണ് എന്‍റെ വിശ്വാസം.

കുഴിപ്പള്ളി N K നമ്പൂതിരി
തൊളിക്കോട് പി ഓ ,പുനലൂര്‍
Mobile :999540119