‘അടല്‍ജി നമ്മുടെ പ്രിയപ്പെട്ട നേതാവും മാതൃകയും’; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എ.ബി വാജ്പേയ് ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട നേതാവും റോള്‍ മോഡലുമാണെന്ന് നായിഡു ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രനിര്‍മ്മാണത്തിലും ഭരണപരിഷ്‌കരണത്തിലും വാജ്പേയിയുടെ സംഭാവനകളെ ചുണ്ടിക്കാട്ടി വെങ്കയ്യ നായിഡു. ”മുന്‍ പ്രധാനമന്ത്രി ഭാരത് രത്ന”ശ്രീ അടല്‍ ബിഹാരി വാജ്പേയിജിയെ തന്റെ പുണ്യതിതിയില്‍ രാജ്യത്തിനോപ്പം ഞാനും അനുസ്മരിക്കുന്നു. ഞങ്ങളുടെ സമയത്തെ ഏറ്റവും ബഹുമാനിച്ചിരുന്ന നേതാവാണ് അടല്‍ജി. അദ്ദേഹം നമുക്ക് മാതൃകയാണ്. വിദഗ്ധ പാര്‍ലമെന്റേറിയന്‍, മികച്ച ഭരണാധികാരി, ദര്‍ശനാത്മക രാഷ്ട്രതന്ത്രജ്ഞന്‍, വിവേകശാലി, പണ്ഡിതന്‍, പ്രതിഭാധനനായ പ്രാസംഗികന്‍, ഏറ്റവും പ്രിയങ്കരനായ നേതാവ്, എല്ലാറ്റിനുമുപരി ഭാരത മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന മഹാനായ മനുഷ്യനാണ് വാജ്പേയ് എന്ന് ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം എന്നിവയിലൂടെ എ.ബി വാജ്പേയ് ആളുകളുടെ ജീവിതരീതി മെച്ചപ്പെടുത്തി. രാജ്യഭരണത്തില്‍ വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ വാജ്പേയ് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ന്യുതനവും വൈവിദ്യപൂര്‍ണവുമായ പ്രവര്‍ത്തനം വികസനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കി എന്ന് വെങ്കയ്യ നായിഡു കൂട്ടിചേര്‍ത്തു.

ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ഉതകുന്ന ഒരു ഭരണം നല്‍കുന്നത് വാജ്പേയിയുടെ ഭരണത്തിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹം പരിഷ്‌കരണ അജണ്ട നടപ്പാക്കുകയും വലിയ വെല്ലുവിളികള്‍ക്കിടയില്‍ പോലും രാജ്യത്തിന് നല്ല ഭരണം നല്‍കുകയും ചെയ്തു.

വാജ്പേയ് സര്‍ക്കാരില്‍ 2000 സെപ്റ്റംബര്‍ മുതല്‍ 2002 ജൂണ്‍ വരെ കേന്ദ്ര ഗ്രാമവികസന മന്ത്രിയായും 2002 നും 2004 നും ഇടയില്‍ ബിജെപി പ്രസിഡന്റായി സേവനമനുഷ്ഠിച്ച നായിഡു, അടല്‍ ബിഹാരി വാജ്പേയിയുമായുള്ള ബന്ധം ഓര്‍മിക്കുന്നു. 40 വര്‍ഷത്തിലേറെയായി ദര്‍ശനാത്മക നേതാവിനെ അറിയുകയും ഒരു മന്ത്രി സഹപ്രവര്‍ത്തകനെന്ന നിലയില്‍ ചലനാത്മകമായ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും ചെയ്‌തെന്നും വി.പി നായിഡു ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പയുള്ള കാബിനറ്റ് മന്ത്രിമാരും വാജ്പേയിക്ക് ദല്‍ഹിയിലെ ‘സദൈവ് അടല്‍’ അനുസ്മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വാജ്പേയിയുടെ വളര്‍ത്തു മകളും കുടുംബവും പങ്കെടുത്തു.രാജ്യത്തെ ഏറ്റവും ബഹുമാന്യനായ നേതാക്കളില്‍ ഒരാളും ബിജെപിയുടെ സ്ഥാപക നേതവുമായ വാജ്പേയി 2018 ഓഗസ്റ്റ് 16 നാണ് അന്തരിച്ചത്.

Show More

Related Articles

Close
Close