അതിരപ്പള്ളിക്ക് കേന്ദ്രത്തിന്റെ പച്ചകൊടി.

ATHIRAPPALLI111
കേരളത്തിന്‍റെ ടൂരിസത്തിന്റെ ഭാഗമായ അതിരപ്പള്ളി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് അണക്കെട്ടിന് അനുകൂലം. അണക്കെട്ട് നിർമിക്കുന്നതിന് ആവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയിൽ ഉണ്ട്. പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ സംശയങ്ങൾക്ക് കെഎസ്ഇബി മറുപടി നൽകി.പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്ര ജലകമ്മിഷന്റെ അനുമതി വേണമെന്നായിരുന്നു കേന്ദ്രനിലപാട്.ജൈവ വൈവിധ്യത്തിനു ഭീഷണിയുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പദ്ധതിയെ എതിർത്തത്. എന്നാൽ ഇക്കാര്യം മാത്രം കണക്കിലെടുത്ത് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്നും സമിതി വ്യക്തമാക്കിയിരുന്നു.വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണ് ഈ പ്രദേശത്ത് ഏറെ പ്രാധാന്യം നല്‍കി സംരക്ഷിക്കേണ്ടതായിട്ടുള്ളൂ. അവയെ വേണമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനാകും.പദ്ധതി പ്രദേശത്ത് അത്യപൂര്‍വ ജൈവവൈവിധ്യങ്ങളില്ലെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ജലനിരപ്പുയരുന്നതു ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ല. അതുകൊണ്ടു തന്നെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദത്തിനു പ്രാധാന്യമില്ലെന്നും വിദഗ്ധസമിതി പറഞ്ഞിരുന്നു.