കനത്ത മഴ; വിനോദ സഞ്ചാരികള്‍ക്ക് അതിരപ്പള്ളിയില്‍ വിലക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് താത്കാലികമായി നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. സഞ്ചാരികളുടെ സന്ദര്‍ശനം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ ഗതാഗതവും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞാല്‍ മാത്രമേ പ്രവേശനം പുനരാരംഭിക്കുകയുള്ളു.