പ്രതിദിനം 10,000 രൂപ പിന്‍വലിക്കാം

എടിഎമ്മില്‍നിന്നു ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് 4,500 രൂപയായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കറന്റ് അക്കൗണ്ടില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിരുന്നു.