രാഹുല്‍ ഈശ്വറിന്റെ കാർ തല്ലിത്തകർത്തു

561006_103529769793880_1525005476_n കായംകുളം എംഎസ്എം കോളജിലെത്തിയ രാഹുലിന്റെ കാർ തല്ലിത്തകർത്തു. സംസ്ഥാന യുവജന കമ്മീഷന്റെ ഓർഗനൈസർ എന്ന നിലയിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് യുത്ത് ഡിഫൻസ് ഫോഴ്സിന്റെ ഓറിയന്റേഷൻ ക്ലാസ് എടുക്കാനെത്തിയതായിരുന്നു രാഹുൽ.രാവിലെ പത്തുമണിയോടെ ക്ലാസ് കഴിഞ്ഞ് ഇറങ്ങവെ 25 വിദ്യാർഥികൾ അദ്ദേഹത്തെ തടയുകയായിരുന്നു.തുടർന്ന് രാഹുൽ കാറിൽ കയറിയപ്പോൾ കാറിന്റെ ഗ്ലാസ്സും അക്രമികൾ അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാർത്ഥി വൈശാഖിനെ പൊലിസ് അറസ്റ്റ് ചെയ്തു.ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചാല്‍ മാത്രമേ പുറത്തു വിടൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം നടത്തിയതെന്നും, അക്രമികള്‍ക്കെതിരെ കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഡി എൻ ന്യൂസ്‌ കായംകുളം റിപ്പോർട്ടർ യോട് പറഞ്ഞു.