യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

യെ​മ​നി​ല്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 26 ഹൗ​തി വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ബ്സ് ജി​ല്ല​യി​ലെ അ​ൽ റാ​ബോ​യി​ൽ ഹ​ജ്ജാ പ്ര​വി​ശ്യ​യി​ല്‍ ഹൗ​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ‍​യു​ധ​ശാ​ല​യി​ലാ​ണ് ആ​ക്ര​മ​ണം. സൗ​ദി അ​തി​ർ​ത്തി​യി​ലു​ള്ള മെ​ദി ന​ഗ​ര​ത്തി​ൽ പോ​രാ‌​ടു​ന്ന​വ​ർ​ക്ക് ആ‍​യു​ധ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു.

മു​ൻ യെ​മ​ൻ പ്ര​സി​ഡ​ന്റ് അ​ലി അ​ബ്ദു​ള്ള സാ​ലി​ഹി​നെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഹൗ​തി ഷി​യാ വി​മ​ത​ർ കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ സൗ​ദി പോ​രാ​ട്ടം ശ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​ലി​ഹി​ന്‍റെ അ​നു​യാ​യി​ക​ളെ​യും കീ​ഴ​ട​ക്കി​യ ഹൗ​തി​ക​ൾ സ​നാ​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ഹാ​ദി​യെ അ​നു​കൂ​ലി​ക്കു​ന്ന സൗ​ദി സ​ഖ്യം സ​നാ​യി​ൽ വ്യാ​പ​ക​മാ​യ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.