കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപാപ്പ’യുടെ സെറ്റിൽ ചിത്രീകരണത്തിനിടെ ആക്രമണം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെ നാനൂറിലേറെപ്പേർ സെറ്റിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ നിർമാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിർത്തിവെച്ചു