കീവിസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഓസീസ്

രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 116 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 378 റണ്‍സ് അടിച്ചൂകൂട്ടി. മറുപടിയായി കിവീസ് 47.2 ഓവറില്‍ 262 റണ്‍സിന് ഓള്‍ ഔട്ടായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇടവേളകളില്‍ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (81), ജയിംസ് നീഷം (74), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (45) എന്നിവരാണ് സന്ദര്‍ശക നിരയില്‍ തിളങ്ങിയത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.