ഓട്ടോ – ടാക്സി പണിമുടക്കു മാറ്റിവച്ചു.

നിരക്കുവർധന ആവശ്യപ്പെട്ട് നാളെ അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന ഓട്ടോ– ടാക്സി പണിമുടക്കു മാറ്റിവച്ചു. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവർധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സർക്കാർ അറിയിച്ചു.