രാഷ്ട്രപതിയുടെ ‘ഇല്ലാത്ത’ മെഡലിനായി ശുപാർശ; ഗതാഗത കമ്മിഷണറോടു വിശദീകരണം ചോദിച്ചു

awards
രാഷ്ട്രപതിയുടെ ഇല്ലാത്ത മെഡലിനായി മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ ശുപാർശ ചെയ്ത ഗതാഗത കമ്മിഷണറുടെ നടപടിയിൽ സർക്കാർ വിശദീകരണം തേടി. വകുപ്പിൽ ജോലി ചെയ്യുന്ന അറുന്നൂറിലേറെ മറ്റ് ഉദ്യോഗസ്ഥർ ഈ ശുപാർശ സർക്കാരിൽ എത്തിയ ശേഷമാണ് അറിഞ്ഞത്.

കമ്മിഷണറുടെ ഓഫിസിൽ ജോലി ചെയ്യുന്ന രണ്ടു പേരടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണു തിരഞ്ഞെടുത്തയച്ചത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു രാഷ്ട്രപതിയുടെ മെഡൽ നൽകാറില്ലാത്തതിനാൽ ഏതു മാനദണ്ഡ പ്രകാരം ആരാണ് ഇവരെ തിര‍ഞ്ഞെടുത്തതെന്നു ഗതാഗത സെക്രട്ടറി ഡോ.വി.എം. ഗോപാലമേനോൻ കമ്മിഷണറോടു വിശദീകരണം തേടി. മുൻ കമ്മിഷണർ എഡിജിപി: ആർ. ശ്രീലേഖയാണു നാലു മാസത്തെ വിദേശ പഠനത്തിനു പോകുന്നതിനു തൊട്ടു മുൻപായി ഈ ശുപാർശ നൽകിയത്.