EntertainmentMovie

ബാബുരാജ് ചിത്രം കൂദാശയുടെ പുതിയ പോസ്റ്റര്‍

ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂദാശയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 19ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കള്‍ക്കും വേണ്ടിയാകും ഈ ചിത്രം എത്തുന്നത്. കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്‍. ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ്.

Tags
Show More

Related Articles

Close
Close