ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ബാലറ്റ് മതിയെന്ന് കെജ്രിവാള്‍

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം വോട്ടിങ്ങിനായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിനോടാവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ബാലറ്റ് വഴിയുള്ള വോട്ടിങ്ങിന് സാധ്യത ആരായാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മെഷീന് പകരം ബാലറ്റ് വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി കോണ്‍ഗ്രസ് തലവന്‍ അജയ് മാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.