ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി

11050238_10156357828935165_3160184832095807270_nബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വകമാല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.വിജിലന്‍സ് കോടതി ഉത്തരവിനെതിരേ വിജിലന്‍സ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉച്ചയ്ക്കു ശേഷം നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെതാണ് നിരീക്ഷണം.ഇത്രയും പ്രമാദമായ കേസില്‍ എന്തുകൊണ്ട് സിബിഐ അന്വഷണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. അതല്ലേ വേണ്ടത്. കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടതെങ്കില്‍ സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സിബിഐ അന്വഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണങ്ങളോടു അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ മറുപടി.
വിജിലന്‍സ് കോടതിയില്‍ കെ എം മാണിക്ക് അനുകൂലമായി കക്ഷി ചേര്‍ന്ന അറക്കുളം സ്വദേശി സണ്ണിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രതിയായ മന്ത്രിക്കു മുഖ്യമന്ത്രിതന്നെ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് എങ്ങനെ സംസ്ഥാന അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണം നീതി പൂര്‍വമാകും.