ബാര്‍കോഴ; വിജിലന്‍സ് അഭിഭാഷകനെ ചൊല്ലി തര്‍ക്കം

ബാര്‍ കോഴക്കേസില്‍ നിന്നും മുന്‍മന്ത്രി കെ എം മാണിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടയിലാണ് വാക്‌പോരുണ്ടായത്. വിജിലന്‍സിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനാണ് വിജിലന്‍സിനു വേണ്ടി ഹാജരായത്. ഇതിനെ വിജിലന്‍സ് നിയമോപദേശകന്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് തര്‍ക്കത്തിനു വഴിവച്ചത്.

അതിനിടെ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനും വി മുരളീധരന്‍ എം പി യും ഉള്‍പ്പെടെ ആറ് പേര്‍ ഹര്‍ജികള്‍ നല്‍കി. കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി.