ബാര്‍ കോഴക്കേസ്: നിലപാടില്‍ ഉറച്ചു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന നിലപാടിലുറച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍. തനിക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യം താന്‍ കാണിച്ചിട്ടില്ല. ഒരു കോടതിയും ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സതീശന്‍ പറഞ്ഞു. കേസ് അട്ടിമറിച്ചെന്ന സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു കേസില്‍ മുന്‍ ധനമന്ത്രിയായ കെ.എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം തുടരേണ്ടതായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.