ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി

1bമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു.മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെ മറികടന്ന് ഘടകവിരുദ്ധമായി അന്തിമറിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡി.ജി.പി വിന്‍സന്‍ എം പോളിന്റെ നടപടി തെറ്റാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മാണിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ക്ക് പുറമെ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
കേസിൽ മാണി കോഴ വാങ്ങിയതിന് മതിയായ തെളിവ് ഉണ്ടെന്നാണ് വസ്തുതാ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ ഇതിന് വിരുദ്ധ സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. മാണിക്കെതിരെ മതിയായ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത് എന്ന് ആക്ഷപമുയർന്നിരുന്നു.
വസ്തുതാ റിപ്പോർട്ടിൽ പോരായ്മ ഉണ്ടെന്ന് കണ്ടെത്തിയാൽ തുടരന്വേഷണത്തിനായിരുന്നു വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നുത്.