ബാര്‍ ലൈസന്‍സ്: സര്‍ക്കാരിനെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍

സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ദേശീയ-സംസ്ഥാന പാതയോരത്ത് നിന്നും മദ്യശാലകള്‍ മാറ്റുന്നതിന് നിയമോപദേശം നേടിയത് ശരിയല്ല. കോടതിവിധിയുടെ അന്തസത്ത തകര്‍ക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് കോടതിയലക്ഷ്യമാണെന്നും സുധീരന്‍ ഹര്‍ജിയില്‍ പറഞ്ഞു.