ബാര്‍ക്കോഴക്കേസില്‍ രണ്ട് നീതിയെന്ന് പിജെ കുര്യന്‍

P-Jബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കും കെ.ബാബുവിനും രണ്ട് നീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് കുര്യന്റെ വിമര്‍ശം. ഒരേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതിയെന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

ദേശീയ വാർത്ത ഏജൻസികളുമായി സംസാരിക്കവെ ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പു മന്ത്രി കെ. ബാബുവിനെതിരെ മുൻ ധനകാര്യമന്ത്രി കെ.എം. മാണി വിമർശനമുന്നയിച്ചിരുന്നു. ബാർകോഴയുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന് പ്രത്യക്ഷത്തിൽ ആരോപണമുണ്ടായിരിക്കുന്നത് മന്ത്രി കെ. ബാബുവിനെതിരെയാണെന്നും തന്റെ കാര്യത്തിൽ ഇത് കേട്ടുകേൾവി മാത്രമാണെന്നും കെ. എം. മാണി ദേശീയ വാർത്താ ഏജൻസികളോട് പറഞ്ഞു.

വെള്ളാപ്പള്ളി, ബീഫ് വിഷയങ്ങളില്‍ നേതാക്കള്‍ ശക്തമായ നിലപാട് എടുത്തില്ലെന്നും മതേതര വോട്ടുകള്‍ നശഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയെന്നും കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും , ഗ്രൂപ്പ് പ്രവര്‍ത്തനം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമതരുമായി സഹകരിക്കുന്ന കാര്യം പ്രാദേശികതലത്തില്‍ തീരുമാനിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍വാഹക സമിതിയില്‍ സമ്മതിച്ചിരുന്നു.