ബാര്‍ക്കോഴ കേസില്‍ നിര്‍ണ്ണായക വിധി ഇന്ന്

12108752_712624662215108_987809973863829884_n
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബാര്‍കോഴ കേസിലെ വിധി കേരള രാഷ്ട്രീയത്തിലും നിര്‍ണ്ണായകമാകും. സംസ്ഥാനത്തെ ധനകാര്യമന്ത്രിക്കെതിരായ കേസായതിനാല്‍ സര്‍ക്കാര്‍ ആശങ്കയോടെയാണ് കോടതി വിധിയെ ഉറ്റുനോക്കുന്നത്. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയതുള്‍പ്പെടെ ഒന്‍പത് ഹര്‍ജികളാണ് കോടതിയിലുള്ളത്. ഹര്‍ജികളിലെ വാദം രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്. മാണിയ്ക്ക് അനുകൂലമായ വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം.മാണി ബാറുടമകളോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇതില്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.