ബാര്‍ക്കോഴ; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും!

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിയമവകുപ്പിനോടോ എ ജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചനയിടുന്നത്.

തുടരന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള ബിജു രമേശിന്റെ അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കോഴ നല്‍കിയ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ കൂട്ടായ്മ ഭാരവാഹികളെ പ്രതികളാക്കണമെന്നും അപേക്ഷയില്‍ ബിജു രമേശ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ബാര്‍ കോഴക്കേസില്‍ മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ബിജു രമേശ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. പതിമൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിജു വീണ്ടും അന്വേഷണം ആവശ്യപ്പെട്ടത്.

Show More

Related Articles

Close
Close