ബര്‍ഖ ദത്ത് എന്‍ഡിടിവി വിട്ടു; വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളം തുടരും
January 16, 2017 Announcements , Newsപ്രമുഖ ജേര്‍ണലിസ്റ്റും വാര്‍ത്താ അവതാരകയുമായ ബര്‍ഖ ദത്ത് എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചു. 1995 മുതല്‍ എന്‍ഡിടിവിയുടെ ഭാഗമായ ബര്‍ഖ ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ട്വിറ്ററിലൂടെ ബര്‍ഖ ദത്ത് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. നേരത്തെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയ ബര്‍ഖ ചാനലുമായുള്ള നീണ്ട നാളത്തെ മുഴുവന്‍ സമയ ബന്ധം അവസാനിപ്പിച്ച ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറി കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. എന്‍ഡിടിവിയില്‍ അവര്‍ അവതരിപ്പിച്ചിരുന്ന പരിപാടികള്‍ തുടരുകയും ചെയ്തിരുന്നു.
നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ബര്ഖക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ടുജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപെട്ട് പുറത്ത് വന്ന നീര റാഡിയ ടേപ്പില്‍ ബര്‍ഖ ദത്തിനെ കുറിച്ച് പരാമര്‍ശം വന്നത് അവരുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവമായിരുന്നു.
എന്‍ഡിടിവി തങ്ങളുടെ വെബ്സൈറ്റിലൂടെ ബര്‍ഖ രാജി വെക്കുന്ന വാര്‍ത്ത സ്ഥിരീകരിച്ചു. 21 വര്‍ഷം ചാനലിനൊപ്പം നിന്ന് പുതിയ അവസരങ്ങള്‍ തേടി പോകുന്ന ബര്ഖക്ക് എല്ലാ ആശംസകളും നേരുന്നതായി ചാനല്‍ വ്യക്തമാക്കി. സ്വന്തമായി മാധ്യമസ്ഥാപനം തുടങ്ങാനും ബര്ഖക്ക് പദ്ദതിയുണ്ട്. വാഷിംങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായി ബര്‍ഖ തുടരും.
Share this:
- Click to share on WhatsApp (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on Twitter (Opens in new window)
- Click to share on Google+ (Opens in new window)
- Click to share on Telegram (Opens in new window)
- Click to email this to a friend (Opens in new window)
- Click to print (Opens in new window)