ജയലളിതക്ക് മരുന്ന് മാറി നല്‍കി; ബര്‍ഖ ദത്തിന്റെ ഇമെയില്‍ ചോര്‍ന്നു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് മരുന്നു മാറി നല്‍കിയെന്നും ഇത് ആരോഗ്യത്തെ വഴളാക്കിയെന്നുമുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ഇമെയില്‍ ചോര്‍ന്നു. എന്‍ഡിടിവി മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഇമെയില്‍ ആണ് ചോര്‍ന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ബര്‍ഖ അയച്ച മെയിലാണ് ചോര്‍ന്നത്.

ബര്‍ഖ ദത്തിന്റെ മെയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് മെയില്‍ കിട്ടിയെന്ന് എന്‍ഡിടിവിയിലെ സഹപ്രവര്‍ത്തകര്‍ സമ്മതിച്ചു.  ജയലളിചയുടെ മരണത്തെ കുറിച്ച് അന്വേഷിക്കമണമെന്ന് സിനിമാ നടി ഗൗതമി ഉള്‍പ്പെടെ മറ്റു ചിലര്‍ ആവശ്യപ്പെട്ടിരിക്കെയാണ് ഇ മെയില്‍ ചോര്‍ന്നത്.എന്‍ഡിടിവി മേധാവി പ്രണോയ് റോയ് മെയിലിനോട് പ്രതികരിച്ചില്ല.