ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കുമെന്നും വെള്ളാപ്പളളി നടേശന്‍. താന്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയാണെന്നും ബിഡിജെഎസിനു വേണ്ടിയോ, ബിജെപിക്ക് വേണ്ടിയോ താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ ബിഡിജെഎസ് മത്സരിക്കും. അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം എന്നിങ്ങനെ സീറ്റുകളാണ് എന്‍ഡിഎ മുന്നണിയില്‍ തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ആ നാലു സീറ്റുകളും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.