വയലിന്‍ വിസ്മയം വിടവാങ്ങിയ ദിവസം അമ്മത്തൊട്ടിലില്‍ ‘ബാലഭാസ്‌കര്‍’ പിറന്നു

വയലിനിസ്റ്റ് ബാലബാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞ ദിവസം അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞിന് ശിശുക്ഷേമ സമിതി ‘ബാലബാസ്‌കര്‍’ എന്ന് പേരിട്ടു. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് ബാലബാസ്‌കറിന്റെ പേര് നല്‍കിയത്.

ശിശുക്ഷേമ സമതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് ആണ് കുഞ്ഞിനെ കൈയ്യിലെടുത്ത് ബാലബാസ്‌കര്‍ എന്ന് പേരിട്ടത്. അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 251ാമത്തെ കുട്ടിയാണു ‘ബാലഭാസ്‌കര്‍.’ 126ാമത്തെ ആണ്‍കുഞ്ഞും. ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതലോകത്തേക്ക് ബാലുവിനെ കൈപിടിച്ചുയര്‍ത്തിയ യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ ചെയര്‍മാനും കൂടിയാണു ദീപക്.

Show More

Related Articles

Close
Close