ബാലുവിന്റെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു; കരുത്തോടെ നില്‍ക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കുന്നതിന് പ്രാര്‍ത്ഥിക്കാം: സ്റ്റീഫന്‍ ദേവസി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സുഹൃത്തും സംഗീത സംവിധായകനായ സ്റ്റീഫന്‍ ദേവസി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ലക്ഷ്മിക്ക് ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു.

ലക്ഷ്മിക്ക് സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ഇവരുടെ അമ്മ ബാലുവിന്റെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ലക്ഷ്മിക്ക് ബാലാഭാസ്‌ക്കറും മകളും നഷ്ടപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ മാസമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.

Show More

Related Articles

Close
Close