ഭീം ആപ്പ് ഉപയോഗിക്കാന്‍ അറിയുന്ന ഒരാള്‍ വേറെ 125 പേര്‍ക്ക് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കുകയും വേണം

ഭീം ആപ്പ് ഉപയോഗിക്കാന്‍ അറിയുന്ന ഒരാള്‍ വേറെ 125 പേര്‍ക്ക് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കുകയും വേണമെന്നും,കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇ പേയ്മെന്റ് ആപ്പ് ഭീം ആപ്പിനുള്ള പ്രചാരം വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഡിജി ധന്‍ പദ്ധതി സമ്ബൂര്‍ണ്ണ വിജയമാണ്, ഇതിനകം പത്ത് ലക്ഷം പേര്‍ക്ക് പദ്ധതി വഴി പാരിതോഷികങ്ങള്‍ ലഭിച്ചു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്‌ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത്തിലാണ് ഐഎസ്‌ആര്‍ഒ ദൗത്യത്തെ പ്രശംസിച്ചത്.  ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം കൃത്യിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച ബഹുമതി ഇന്ത്യ സ്വന്തമാക്കിയെന്നും മോദി അഭിപ്രായപ്പെട്ടു.ഏഷ്യന്‍ റഗ്ബി സെവന്‍സ് ട്രോഫിയില്‍ വിജയം ട്വിന്റി20 ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി റിയോ പാരാളിമ്പിക്സ് വിജയികളെയും അഭിനന്ദിച്ചു.